ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകൾ അമിതവണ്ണം കാരണം പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. പലരും ഇത് കുറയ്ക്കാൻ ആയിട്ട് ഒരുപാട് മാർഗ്ഗങ്ങൾ പരീക്ഷിച്ച് വളരെ നിരാശയോടെ കൂടി ഇരിക്കുന്നവരായിരിക്കും.. അതുകൊണ്ടുതന്നെ ക്ലിനിക്കിലേക്ക് പരിശോധനയ്ക്ക് വരുമ്പോൾ പല രോഗികളും ചോദിക്കാറുള്ള ഒരു കാര്യമാണ് ഡോക്ടറെ എങ്ങനെയാണ്.
ഈ വെയിറ്റ് ഒന്ന് പെട്ടെന്ന് കുറയ്ക്കാൻ സാധിക്കുക എന്നൊക്കെ.. നിങ്ങൾ ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഈ അമിത വണ്ണം അല്ലെങ്കിൽ അമിത ഭാരം എന്ന് പറയുന്നത് വെറും ഒരു ദിവസം കൊണ്ടോ അല്ലെങ്കിൽ രണ്ടുദിവസം കൊണ്ട് ഒക്കെ കുറയ്ക്കാൻ സാധിക്കുന്ന ഒരു കാര്യമല്ല.. ഇത് കുറയ്ക്കാൻ ആയിട്ട് കൃത്യമായി ജീവിതശൈലിയിലെ ഒരുപാട് മാറ്റങ്ങൾ വരുത്തണം അതുപോലെതന്നെ ഭക്ഷണരീതി ക്രമങ്ങളിലും വ്യായാമ രീതികളും ഒക്കെ ചെയ്യേണ്ടിവരും..
അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ ഈ ഒരു വിഷയത്തെക്കുറിച്ചാണ് വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. നമുക്ക് ആദ്യം ഒബിസിറ്റി അഥവാ അമിതവണ്ണം എന്നുള്ളത് എന്താണ് എന്ന് നോക്കാം.. അതായത് നമ്മുടെ ശരീരത്തിലെ കൊഴുപ്പുകൾ വന്ന് അടിഞ്ഞുകൂടി നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിൽ വളരുമ്പോഴാണ് നമ്മൾ അതിനെ ഒബിസിറ്റി അഥവാ അമിതവണ്ണം എന്ന് പറയുന്നത്.. ഇന്ന് ഒരു പ്രശ്നം പ്രായവ്യത്യാസമന്യേ കുട്ടികൾ മുതൽ മുതിർന്ന ആളുകളിൽ വരെ കണ്ടുവരുന്നു..
അമിതവണ്ണം ഒരു വ്യക്തിക്ക് ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ സഹായിക്കുന്ന ഒരു മാർഗമാണ് ബിഎംഐ എന്ന് പറയുന്നത്.. പൊതുവേ അമിതവണ്ണം ഉണ്ടാകാൻ രണ്ട് കാരണങ്ങളായി പറയുന്നു.. അതായത് നമ്മുടെ ഭക്ഷണരീതികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അതുപോലെ തന്നെ വ്യായാമരീതിയിലുള്ള കുറവ് തുടങ്ങിയവ ഈ പ്രശ്നങ്ങൾ കൂട്ടുന്നു. അതുമാത്രമല്ല നമ്മുടെ ശരീരത്തിനുള്ളിലെ ചില ഹോർമോണുകളുടെ വ്യത്യാസങ്ങൾ കാരണവും ശരീരത്തിൽ ഇത്തരത്തിൽ മാറ്റങ്ങൾ വരാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…