ജന്മനാൽ ഇരുകാലുകളും ഇല്ലാത്ത ഒരു കുഞ്ഞിൻറെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്..

ഇരുകാലുകളും ഇല്ലാതെ കൊലുസ് അണിയണം എന്നുള്ള ആഗ്രഹവും ആയിട്ട് മൂന്നു വയസ്സുകാരി.. ഇരുവെപ്പ് കാലുകളിലും കൊലുസ് അണിയിച്ച് ജ്വല്ലറി ഉടമ.. ഇരുകാലുകളിലും പൊന്നിൻ കൊലുസ് അണിയണം എന്നുള്ള മോഹവുമായിട്ട് അവൾ എത്തി.. അവളുടെ രണ്ട് വെപ്പ് കാലുകളിലും കൊലുസ് അണിയിച്ച് ജ്വല്ലറി ഉടമ.. പുനലൂർ എന്ന സ്ഥലത്തെ മൂന്നു വയസ്സുകാരി ദിയയുടെ മോഹമാണ് സഫലമായത്.. ജന്മനാൽ തന്നെ അംഗവൈകല്യമുള്ള കുഞ്ഞാണ്.. .

   

ജ്വല്ലറി നടത്താൻ തുടങ്ങിയിട്ട് 27 വർഷമായെങ്കിലും ഇതുപോലെയുള്ള ഒരു അനുഭവം ആദ്യമായിട്ടാണ് ഉണ്ടായത് എന്ന് ജ്വല്ലറിയുടെ ഉടമ പറയുന്നു.. ജ്വല്ലറി ഉടമയുടെ കുറുപ്പ് ഇങ്ങനെ.. ഞാൻ ജ്വല്ലറി തുടങ്ങിയിട്ട് 27 വർഷമായി.. ഇന്ന് എന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു നിമിഷം ആയിരുന്നു.. വളരെയധികം വേദനയോടെ കൂടിയാണ് ഈ പോസ്റ്റ് ഇടുന്നത്.. ആർക്കെങ്കിലും വിഷമം ആയെങ്കിൽ എന്നോട് ക്ഷമിക്കണം.. സഹിക്കാൻ പറ്റാത്തതുകൊണ്ടാണ് .

ഇത് ഞാൻ പോസ്റ്റ് ചെയ്യുന്നത്.. ജന്മനാൽ അംഗവൈകല്യമുള്ള ഒരു മൂന്നു വയസ്സുള്ള പെൺകുട്ടി കടയിലേക്ക് വന്ന് തന്റെ കാലിലും കൊലുസു വേണമെന്ന് പറയുന്നു.. അവളുടെ ഇരുകാലുകളിലും ഞാൻ വളരെ സങ്കടത്തോടുകൂടി ആണെങ്കിലും പാദസരം ഇട്ടു കൊടുത്തു.. അപ്പോൾ ആ കുഞ്ഞിൻറെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *