കൊച്ചുകുട്ടികളുടെ രസക്കാഴ്ചകളും ഓരോ വികൃതികളും എപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്.. ഇപ്പോഴിതാ സ്കൂളിൽ നിന്നുള്ള ഒരു കുട്ടിയുടെ വീഡിയോയും ഇപ്പോൾ വൈറലായി മാറുകയാണ്.. സ്കൂളിൽ തുറക്കുന്നതിന്റെ ആദ്യ ദിനത്തിൽ സ്കൂളിൽനിന്ന് കരഞ്ഞുകൊണ്ട് ഓടുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.. ക്ലാസ് റൂമിലേക്ക് അമ്മയുടെ ഒക്കത്തെ ഇരുന്നു വന്ന കുട്ടിയെ അമ്മ ക്ലാസ് റൂമിൽ നിർത്തുന്നത് കാണാം…
താഴെ നിർത്തി കഴിഞ്ഞപ്പോൾ കരഞ്ഞുകൊണ്ട് ഗേറ്റിന്റെ ഭാഗത്തേക്ക് ഓടുകയാണ് കുട്ടി ചെയ്തത്.. എന്നാൽ കുഞ്ഞ് ഓടുന്നത് കണ്ടപ്പോൾ തൊട്ടു പിന്നാലെ അമ്മയും ഓടി.. ഓട്ടമത്സരത്തിന് ഒടുവിൽ വീണ്ടും കുട്ടിയെ ക്ലാസിലേക്ക് എടുത്തുകൊണ്ടു വരികയാണ് അമ്മ.. വളരെ രസകരമായിട്ടാണ് വീഡിയോയിൽ അത് കാണുന്നത്…
പലർക്കും അവരവരുടെ കുട്ടിക്കാലവും അതുപോലെതന്നെ മക്കളെ സ്കൂളിൽ ചേർക്കാൻ പോയതും ഒക്കെ ഈ വീഡിയോ കാണുമ്പോൾ ഒരുപക്ഷേ ഓർമ്മ വന്നേക്കും.. കേരളത്തിലെ ഒരു സ്കൂളിൽ നിന്ന് ഉള്ളതാണ് ഈ വീഡിയോ.. എല്ലാവർഷവും ഇത്തരം കാഴ്ചകൾ സജീവമാണ്.. അമ്മയുടെയും കുഞ്ഞിനെയും ഓട്ടമാണ് ഈ വീഡിയോയെ വേറിട്ടതാക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….