എത്രകാലമായിട്ട് ഞാൻ പിന്നാലെ നടക്കുകയാണ് ഉണ്ണിയേട്ടാ.. എന്നോട് കുറച്ചെങ്കിലും കരുണ കാണിച്ചു കൂടെ.. ഉണ്ണിയുടെ മുൻപിൽ വന്ന് നിന്ന് സങ്കടത്തോടെ പറയുന്ന അരുണിമയുടെ മുഖത്തേക്ക് അവൻ ഒന്നു നോക്കി.. എണ്ണ പതുക്കെ വച്ചിരിക്കുന്ന തലമുടി ഇഴകൾ.. വലിയ സിന്ദൂര പൊട്ട്.. കണ്ണുകളിൽ പടർന്നു തുടങ്ങിയ അഞ്ജനം.. മൊത്തത്തിൽ ഒരു പട്ടിക്കാടൻ ലുക്ക് ആണ് അവൾക്ക്.. ബാംഗ്ലൂർ പോലെ ഒരു നഗരത്തിൽ താമസിക്കുന്ന തനിക്ക് ഇവളെപ്പോലെ ഒരു പെൺകുട്ടിയെ ഭാര്യയായി സ്വീകരിക്കുന്നതിനെ കുറിച്ച് ഓർക്കാൻ പോലും വയ്യ.. ദയവുചെയ്ത് നീ എന്നെ ഉപദ്രവിക്കാതെ ഇവിടുന്ന് ഒന്നു പോയി തരണം…
എനിക്ക് നിന്നെ കാണുമ്പോൾ തന്നെ എന്തോ പോലെ തോന്നും.. എനിക്ക് നിന്നെ ഇഷ്ടമല്ല.. വെറുമൊരു സുഹൃത്തായിട്ട് മാത്രമാണ് ഞാൻ നിന്നെ കാണുന്നത്. അതിനപ്പുറത്തേക്ക് നീ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുത്.. എനിക്ക് നിന്നെ വിവാഹം കഴിക്കാനും നിന്നോടൊപ്പം ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകാനും താല്പര്യമില്ല…
നിനക്ക് എന്നെ ഇഷ്ടമാണെന്ന് നീ പറയുന്നു പക്ഷേ നീ പറയുന്ന ഇഷ്ടം എനിക്ക് കൂടി നിന്നോട് തോന്നണ്ട കാര്യമല്ലേ.. എങ്കിൽ മാത്രമല്ലേ അത് റിയൽ ആയിട്ടുള്ള ഒരു ഇഷ്ടം ആവുകയുള്ളൂ.. ദയവുചെയ്ത് നീ ഇനി ഈ കാര്യത്തെപ്പറ്റി എന്നോട് പറയരുത്.. എനിക്ക് നിന്നോട് അങ്ങനെ ഒരു താല്പര്യം ഇല്ല.. അങ്ങനെ ഒരു ഇഷ്ടം നിന്നോട് എനിക്ക് ഉണ്ടാവാനുള്ള ചാൻസും വളരെ കുറവാണ്.. അതുകൊണ്ട് നീ തൽക്കാലം ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും എന്നോട് പറഞ്ഞു കൊണ്ട് വരരുത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….