പലവട്ടം ഞാൻ ഒഴിഞ്ഞു മാറിയതാണ് പക്ഷേ അവളാണ്.. അവൾ… നിൻറെ ഭാര്യ പിഴയാണ് വിക്ടറെ.. വിക്ടർ ഒരു കനത്ത പുക ഉള്ളിലേക്ക് വിഴുങ്ങി.. നിൻറെ ഭാര്യ പിഴയാണ്.. ഹൃദയ ചുവരിൽ തട്ടി കെവിന്റെ വാക്കുകൾ റിപ്പീറ്റ് മോഡിൽ മന്ത്രിച്ച് കൊണ്ടിരുന്നു.. സ്വന്തം ബെഡ്റൂമിൽ തൻറെ ഉറ്റ സുഹൃത്തിനെയും ഭാര്യയെയും ഹൊ കൺമുന്നിൽ നിന്നും മായാൻ കൂട്ടാക്കാതെ ആ കാഴ്ച തെളിമയോടെ വിക്ടറിനെ ശല്യം ചെയ്ത് രസിച്ചു.. നോവിച്ചു…
ഉടുമുണ്ട് പോലും ഉടുക്കാൻ കെവിന് അനുവദിക്കാതെ റൂമിൽ നിന്ന് വലിച്ചെറക്കവേ പുതപ്പു വാരി മാറ് മറച്ച തന്റെ കെട്ടുതാലി പേറിയ ഉടലിനെ വിക്ടർ ഒന്നു നോക്കി.. ഒരേ ഒരു വട്ടം.. എൻറെ പ്രാണനായിരുന്ന അവളാണ്.. നീ എന്നെ ഇങ്ങനെ നാണം കെടുത്തിയല്ലോ.. തെറ്റാണ് തെറ്റ് തന്നെയാണ്. പക്ഷേ ഡാ.. ഒരു പരിധിയില്ലേടാ.. .
അവൾ ഇങ്ങനെ നിരന്തരം.. ഞാൻ ഒരുപാട് ഒഴിഞ്ഞുമാറാൻ ശ്രമിച്ചതാണ്.. പലവട്ടം പക്ഷേ കെവിൻ കുറ്റസമ്മതം മുഴുമിപിക്കാതെ നിർത്തി.. ജാളിയത കൊണ്ട് കെവിന് ആകെ വീർപ്പുമുട്ടി.. ഇനി കുറ്റം സമ്മതിച്ചിട്ട് അല്ലെങ്കിൽ ന്യായം നിരത്തിയിട്ടു കാര്യമില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…