ആഞ്ജനേയ ഇത് എന്റെ 42 മത്തെ പെണ്ണുകാണലാണ് 27 വയസ്സിൽ തുടങ്ങിയ ഈ പരിപാടിയും ഇപ്പോൾ ഇതാ 34ആം വയസ്സിൽ എത്തിനിൽക്കുന്നു ആദ്യമൊക്കെ ചൊവ്വയും വ്യാഴവും ശനിയും ഞായറും ഒക്കെയായിരുന്നു പാരകൾ പിന്നീട് അത് കുടുംബവും ജാതിയും മതവും ഒക്കെയായി ഒടുക്കം പെണ്ണ് കണ്ടു കണ്ടു എന്നെക്കാൾ നാണക്കേട് വീട്ടുകാർക്ക് തോന്നിയത് കൊണ്ടാവണം .
പെണ്ണ് രണ്ടാംഘട്ട ആയാലും സാരമില്ല ഏതെങ്കിലും ഒന്നിനെ കിട്ടിയാൽ മതി എന്ന് പറഞ്ഞു വീട്ടുകാർ കൈയൊഴിഞ്ഞത് കൂടെ പഠിച്ചവർ മാർക്ക് എല്ലാം കുട്ടികൾ രണ്ടെണ്ണമായി ഞാൻ ഇപ്പോഴും പാടത്തെ പിള്ളേരുടെ കൂടെ ക്രിക്കറ്റും കളിച്ചു നടക്കുകയാണ്.