കണ്ണേട്ടൻ എന്ന നാട്ടുകാരും പരിചയമുള്ളവരും വിളിക്കുന്ന ശ്രീകണ്ഠൻ നാട്ടിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനാണ് ജാതിമത വർണ്ണ വർഗ്ഗ കക്ഷിഭേദമേ നീ എല്ലാവരെയും സഹായിക്കുന്ന ഒരു യഥാർത്ഥ സാമൂഹിക സ്നേഹി എങ്കിലും അയാൾക്ക് അയാളുടെ ഒരു രാഷ്ട്രീയ പാർട്ടിയിൽ അടിയുറച്ച വിശ്വാസം ഉണ്ട് അത് എന്തെങ്കിലും ആവട്ടെ മനുഷ്യത്വവും ധർമ്മവും നീതിയും പുലർത്തുന്നവർ ആയാലും ജനങ്ങൾക്ക് അവരെ ഇഷ്ടമാണ് അതേപോലെ നമ്മുടെ ശ്രീകണ്ഠേട്ടനെയും സമസ്ത വിഭാഗത്തിലെ ജനങ്ങൾക്കും ഇഷ്ടമാണ് പലപത്രങ്ങളിലും അയാളുടെ ദേശസ്നേഹത്തിന്റെയും സാമൂഹിക നന്മയുടെയും പ്രവർത്തികൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യാറുണ്ട്