പലതവണ വിളിച്ചപ്പോഴാണ് അവൻ കണ്ണ് തുറന്നത് നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് ഈ തൊടിയിൽ വന്ന് ഇങ്ങനെ ഒറ്റയ്ക്ക് ഇരിക്കരുത് എന്ന് ഒന്നാമത് ഇവിടെ കാടാണ് സർപ്പക്കാവും നിനക്ക് വീട്ടിലിരുന്ന് എഴുതിക്കൂടെ കാശിനാഥൻ അവളുടെ നേരെ കയറിക്കൊണ്ട് പറഞ്ഞു അത് അവഗണിച്ച് അവൾ തനിയെ എഴുന്നേറ്റു മടിയിൽ നിന്നും പേനയും താഴേക്ക് ഊർന്നു അവൾ എടുക്കും മുൻപേ അവൻ അത് എടുക്കുവാൻ കുനിഞ്ഞു രണ്ടാളുടെയും തലകൾ തമ്മിൽ കൂട്ടിയിടിച്ചു മിത്രതല തിരുമിക്കൊണ്ട് ദേശത്തോടെ നോക്കി.