പുതിയ വീട്ടിലെത്തിയപ്പോൾ മുതൽ അസ്വസ്ഥമാണ് അച്ഛന്റെ വീട്ടിൽ നിന്നും പെട്ടെന്നുള്ള പറിച്ചു നടൽ അവൾ തീരെ പ്രതീക്ഷിച്ചതല്ല അച്ഛനെ കിട്ടിയ കുടുംബ ഓഹരി വച്ചിട്ടാണ് വേറെ വീട് വാങ്ങിയത് ഇതൊരു പഴയ 4 കെട്ട് തറവാട് ആണ് പുതുക്കി പണിതിട്ടുണ്ട് പക്ഷേ ആ വീട്ടിൽ കയറിയപ്പോൾ മുതൽ രുദ്ര മനസ്സിൽ വല്ലാത്ത ഒരു അവസ്ഥ ഒരു അന്ധവിശ്വാസവും ഇല്ല എങ്കിലും എന്തോ ഒരു പൊരുത്തക്കേട് അമ്മയ്ക്ക് വലിയ ഇഷ്ടമായി അതുകൊണ്ട് അച്ഛൻ കൂടുതൽ ഒന്നും ആലോചിച്ചില്ല തറവാട്ടിലെ ബന്ധങ്ങൾക്കിടയിൽ നിന്നും നിഷിദ്ധമായ ഒരിടത്തേക്കുള്ള വരവ് ആയതുകൊണ്ടാവാം.