ഒരു വിദ്യാർത്ഥി തന്റെ ടീച്ചർക്ക് എഴുതിയ കത്തിലെ വരികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്..

എൻറെ ക്ലാസിലെ മോൻ എഴുതിയതാണ് ഈ കത്ത്.. ഇതു വായിച്ചപ്പോൾ നെഞ്ച് കലങ്ങിപ്പോയി.. നാളെ അവൻറെ തലമുടി തലോടണം.. കൈവിരലുകൾ ചേർത്ത് പിടിക്കണം.. ഒന്നിനുമല്ല വെറുതെ.. ഇത് ക്ലാസിലെ വിദ്യാർത്ഥിയുടെ കത്ത് വായിച്ചപ്പോൾ ഉണ്ടായ വേദന പങ്കുവച്ച അധ്യാപികയുടെ ഒരു പോസ്റ്റാണ്.. ഒന്നുമില്ലായ്മയിൽ നിന്നും പഠിച്ചു മുന്നേറാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയുടെ കത്ത് ആയിരുന്നു അത്.. കത്തിന്റെ ചില ഭാഗങ്ങൾ സഹിതം .

   

പങ്കുവെച്ചാണ് ഈ അധ്യാപിക തന്റെ വേദന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.. കുട്ടിയുടെ കത്ത് ഇങ്ങനെ.. എൻറെ വീട്ടിൽ ടിവിയോ ഫ്രിഡ്ജ് ഒന്നുമില്ല.. അതുകൊണ്ടുതന്നെ ഞാൻ വീട്ടിൽ എത്തിക്കഴിഞ്ഞാൽ കുറച്ച് കളിച്ച് പിന്നീട് പോയി കുളിച്ച് പഠിക്കും.. എൻറെ വീട്ടിൽ അമ്മയും അനുജത്തിയും വലിയമ്മയും ആണ് ഉള്ളത്…

അച്ഛൻ മൂന്നു വയസ്സ് ആയപ്പോൾ തന്നെ മരിച്ചു.. സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്നാണ് പോകാറുള്ളത്.. വിദ്യാർത്ഥി കത്തിൽ എഴുതിയ ഭാഗങ്ങളിലെ ചില വരികൾ ആണ് ഇത്.. ബദറിനീസ എന്നുള്ള അധ്യാപികയാണ് തന്റെ വിദ്യാർത്ഥിയുടെ കത്തുകൾ വായിച്ച് അവൻറെ കഷ്ടപ്പാടിലും ദാരിദ്ര്യത്തിലും തകർന്നുപോയത്.. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ ഒരുപാട് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *