ഇറങ്ങട നായെ എൻറെ വീടിൻറെ ഉള്ളിൽനിന്ന്.. നിനക്കും നിൻറെ ഭാര്യക്കും ഇവിടെനിന്ന് എടുക്കാനുള്ളതെല്ലാം എടുത്തോ.. ഇനി ഒരു നിമിഷം പോലും നീയും നിൻറെ ഭാര്യയും ഈ വീട്ടിൽ നിൽക്കാൻ പാടില്ല.. നിൻറെ മക്കളും.. അയാൾ റഹീമിനെ നോക്കി കോപത്തോടുകൂടിയാണ് അത് പറഞ്ഞത്.. അവൻറെ ഉമ്മ ഓരോന്ന് പറഞ്ഞ് ദേഷ്യത്തോടെ കൂടി ഉറഞ്ഞുതുള്ളുന്നത് അവൻ ഒന്നും പറയാതെ തന്നെ നോക്കി നിന്നു.. ഇന്നലെ ദുബായിൽ നിന്ന് വന്നതാണ് റഹീം.. .
ഇനി ഒന്നും അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയുന്നതുകൊണ്ട് തന്നെ റഹീം ആ വീട്ടിൽ നിന്ന് ഒന്നും എടുക്കാതെ മക്കളെയും ഭാര്യയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.. കുട്ടികൾക്ക് വേണ്ടി കൊണ്ടുവന്ന കളിക്കാനുള്ള സാധനങ്ങൾ അവൻ എടുക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ ഉമ്മ തന്നെ അത് അവരുടെ കയ്യിൽ നിന്ന് തട്ടിപ്പറിച്ച്.. .
ദുബായിലേക്ക് പോയിട്ട് വെറും രണ്ടുമാസം മാത്രമേ ആകുന്നുള്ളൂ.. അതിനുള്ളിൽ തന്നെ അവിടെ നിന്ന് തിരികെ വരണമെങ്കിൽ ഗുരുതരമായ എന്തെങ്കിലും പ്രശ്നം ആകും എന്ന് കരുതി.