ചില ആളുകൾ കൗതുകത്തോടെ കൂടിയും എന്നാൽ മറ്റു ചില ആളുകൾ അറപ്പോടുകൂടിയും അതുപോലെ മറ്റു ചിലർ ഏതോ ഭീകരജീവിയായി കണക്കാക്കുന്ന ഒരു വിചിത്ര കടൽ ജീവിയാണ് നീരാളി എന്നു പറയുന്നത്.. കാണുന്നതുപോലെതന്നെ നീരാളികളുടെ ജീവിതരീതികളും വളരെ വിചിത്രമാണ് എന്നുള്ളതാണ് സത്യം.. കൂട്ടത്തോടെ ഒരു പ്രത്യേക സ്ഥലത്തേക്ക് ചെന്ന് അവിടെവച്ച് ആത്മഹത്യ ചെയ്യുന്നതും ഇണ ചേർന്നു കഴിഞ്ഞാൽ പെൺ നീരാളികൾ ആൺ നീരാളികളെ കൊന്ന തിന്നുന്നതും വെള്ളത്തിൽ വെച്ച് ഓന്തുകളെ പോലെ തന്നെ നിറം മാറുന്നതും ഒക്കെ അവയിൽ ചിലത് മാത്രമാണ്…
കണ്ടുകഴിഞ്ഞാൽ മൂക്കത്ത് വിരൽ വെച്ചു പോകുന്ന തരത്തിലുള്ള നീരാളികളുടെ അത്ഭുത ലോകത്തേക്ക് ആണ് ഇന്നത്തെ നമ്മുടെ യാത്ര.. കുറഞ്ഞത് 300 മില്യൻ വർഷങ്ങൾക്കു മുൻപ് എങ്കിലും നീരാളികൾ ഭൂമിയിൽ ജീവിച്ചിരുന്നു എന്നാണ് കണക്കാക്കുന്നത്.. അതായത് ഇവ ദിനോസറുകൾക്ക് മുൻപ് തന്നെ ജീവിച്ചിരുന്നു എന്ന് സാരം..
തലച്ചോറുകളിലും കൈകളിലും ഏകദേശം 500 ഓളം ന്യൂറോണുകൾ ഉള്ളതുകൊണ്ട് വളരെ ബുദ്ധിമാന്മാർ ആയതുകൊണ്ടാവാം നീരാളികൾ ഇത്രയും കാലം അതിജീവിച്ചത് എന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….