തറവാട്ട് മുറ്റത്തേക്ക് പെട്ടെന്ന് തന്നെ കാർ ചെന്ന് നിന്നപ്പോൾ അവിടെ കൂടി നിന്ന് ആളുകൾ എല്ലാം തന്നെ അങ്ങോട്ടേക്ക് നോക്കി.. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങിവരുന്ന എന്നെ കണ്ടതും അവിടെ നിന്നവരുടെ എല്ലാം മുഖത്ത് പലതരം ഭാവങ്ങൾ മിന്നിമറയുന്നത് ഞാൻ കണ്ടു.. ചിലർക്ക് എന്നെ കണ്ടപ്പോൾ അത്ഭുതം ആണെന്ന് തോന്നിയതെങ്കിൽ മറ്റു ചിലർക്ക് അവിശ്വാസം തോന്നി.. അതുപോലെതന്നെ കുറച്ചുപേർക്ക് പുച്ഛഭാവവും തോന്നി…
പിന്നീട് ഞാൻ ആരെയും ശ്രദ്ധിക്കാതെ നേരെ അകത്തേക്ക് നടന്നു.. ഉമ്മറ പടികൾ കയറി അകത്തേക്ക് ചെന്നപ്പോൾ തന്നെ എൻറെ കണ്ണുകൾ ആദ്യം ചെന്നത് ഉമ്മറത്ത് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന അമ്മയുടെ ചിത്രത്തിലേക്ക് ആയിരുന്നു.. അത് അവിടെ ഉണ്ടായിരുന്നില്ല.. ഹാളിൽ നിന്ന് അമ്മായിയുടെ കരച്ചിൽ കേൾക്കുന്നുണ്ട്…
അങ്ങോട്ടേക്ക് ചെന്നപ്പോൾ കണ്ടു ഹാളിന്റെ നടുവിൽ ആയിട്ട് അമ്മാവൻറെ ശരീരം കിടത്തിയിരിക്കുന്നു.. അമ്മായിയും ബന്ധുക്കളും എല്ലാം ഒരു വശത്ത് ഉണ്ട്.. എന്നെ കണ്ടതും കരച്ചിലിന്റെ ശബ്ദം കുറച്ചുകൂടി കൂടി.. എങ്കിലും ഞാൻ ആ ഭാഗത്തേക്ക് നോക്കാനേ പോയില്ല.. അമ്മാവൻറെ അടുത്തേക്ക് ചെന്ന് അവസാനമായിട്ട് അദ്ദേഹത്തിൻറെ കാലു തൊട്ടു വന്ദിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….