മോളെ അത് വേണ്ട നിനക്ക് ഒട്ടും ചേരില്ല.. സെയിൽസ് പെൺകുട്ടി നീട്ടിയ സാരി തിരികെ കൊടുത്തുകൊണ്ട് ലത ശബ്ദം താഴ്ത്തിക്കൊണ്ട് മോളോട് പറഞ്ഞു.. മേടത്തിന്റെ മോൾക്ക് അത് നല്ലപോലെ ചേരുന്നുണ്ട് ഒറിജിനൽ കാഞ്ചിപുരം ആണ് അത്.. സെയിൽസ് ഗേൾ അവളുടെ ജോലി ഭംഗിയായി തന്നെ ചെയ്തു.. ആ ഒരു കട്ടിയുള്ള സാരിയിലെ കട്ടിയുള്ള പേപ്പറിലേക്ക് ലതയുടെ കണ്ണുകൾ പാഞ്ഞശേഷം അവൾ കയ്യിലുള്ള ബാഗ് തുറന്നു പണമുണ്ട് എന്ന് .
ഉറപ്പുവരുത്തി.. ഈ കയ്യിലുള്ള തുച്ഛമായ പൈസ കൊണ്ട് മോൾക്ക് ഇഷ്ടപ്പെട്ട ഒരു സാരി പോലും ഇവിടെ നിന്ന് വാങ്ങിക്കാൻ കഴിയില്ല എന്നുള്ള സത്യം അവൾ തിരിച്ചറിഞ്ഞു.. എസിയുടെ കുളിരിലും വിയർത്ത് അവൾ കൈകൊണ്ട് അത് തുടച്ചു.. ഇതിലും വിലകുറഞ്ഞത് ഇല്ലേ.. ചോദ്യത്തിൽ ഒരു ചമ്മൽ ഉണ്ടായിരുന്നു…
കുറഞ്ഞത് ഉണ്ട് മാഡം പക്ഷേ നിങ്ങൾ ഒന്ന് അലക്കി കഴിയുമ്പോൾ തന്നെ അതിന്റെ കളർ എല്ലാം പോയി കിട്ടും.. സെയിൽസ് ഗേൾ സത്യം പറഞ്ഞു.. എന്നാലും സാരമില്ല അതൊന്നു കാണിച്ചു തരുമോ.. ലതയ്ക്ക് കീഴടങ്ങാൻ മനസ്സ് ഇല്ലായിരുന്നു.. കാവ്യ മോൾ നാണക്കേട് കൊണ്ടാവണം മുഖം കുനിച്ചുതന്നെ നിൽക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…