ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു.. മുംബൈയിലെ ഒരു റസ്റ്റോറൻറ് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വ്യക്തിയുടെ ഷർട്ടിന്റെ പോക്കറ്റിൽ ഇരുന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്.. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.. പോക്കറ്റിൽ ഇരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അതോടുകൂടിയാണ് ഇയാൾ ചാടി എഴുന്നേറ്റ് പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ വലിച്ചെറിയുന്നത്…
ഇതെല്ലാം തന്നെ നമുക്ക് വളരെ വിശദമായിട്ട് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്.. പരിക്കേറ്റ ഇയാളെ പിന്നീട് അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. പൊട്ടിത്തെറിയെ തുടർന്ന് റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ആളുകൾ മുഴുവൻ ഭയപ്പെട്ട് നിൽക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം…
ഈ കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവം നടന്നത്.. എന്തായാലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ എല്ലാം തീർച്ചയായിട്ടും ശ്രദ്ധിക്കണം.. അതുപോലെതന്നെ വർഷങ്ങളായിട്ട് ഒരു മൊബൈൽ ഫോൺ തന്നെ ഉപയോഗിക്കുന്നവരാണെങ്കിൽ തീർച്ചയായിട്ടും അത് ഇടയ്ക്ക് ഒന്ന് പരിശോധിക്കുന്നത് വളരെ നല്ലതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….