രാവിലെ 10 മണി ആയപ്പോഴേക്കും ഉണ്ണിയുടെ വിളി വന്നുകൊണ്ടിരുന്നു.. മാമൻറെ മകനാണ് ഉണ്ണി.. അവരുടെ വീടിനടുത്ത് നടക്കുന്ന വേല പ്രമാണിച്ച് 10 മണിക്ക് മുന്നേ ചെല്ലാമെന്ന് ഏറ്റതായിരുന്നു.. അതാണ് ആശാൻ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത്.. അവൻ ഫോണെടുത്ത് ചെവിയിലേക്ക് വെച്ചു.. എടാ മനു നീ ഇതുവരെ വീട്ടിൽനിന്ന് ഇറങ്ങിയില്ലേ.. ഇറങ്ങിയേടാ ഞാൻ വന്നുകൊണ്ടിരിക്കുകയാണ്.. ഇറങ്ങിയില്ല എന്ന് പറഞ്ഞാൽ ഉണ്ണിയുടെ വായിലെ തെറി കേൾക്കണ്ടെന്ന് കരുതി അവൻ കള്ളം പറഞ്ഞു.. ഫോണെടുത്ത് ഒന്നുകൂടി ലക്ഷ്മിയുടെ ഫോണിലേക്ക് വിളിച്ചു.. കുറച്ചു നേരമായി ട്രൈ ചെയ്യുന്നു. അവസാന റിങ്ങ് ആയപ്പോഴേക്കും മറു തലയ്ക്കൽ കോൾ എടുത്തു.. ഹലോ എന്താ മനുവേട്ടാ.. .
ഞാൻ ഡ്യൂട്ടിയിലാണ് എന്നറിയില്ലെ.. പിന്നെ എന്തിനാ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത്.. അവൾ ദേഷ്യത്തോടെ ചോദിച്ചു.. ഇത്രയും സമയം എവിടെ പോയി കിടക്കുവായിരുന്നു എന്ന ചോദ്യം അവൻ അത് കേട്ടതോടെ അപ്പാടെ വിഴുങ്ങി.. രണ്ടാളും കലിപ്പ് ആയാൽ അല്ലേ പ്രശ്നമുള്ളൂ തൽക്കാലം ഇപ്പോൾ കുറച്ചൊന്നു ഒതുങ്ങും.. ആവശ്യം തൻറെ ആയിപ്പോയില്ലേ.. അതല്ല തമ്പുരാട്ടി ഉണ്ണി വിളിച്ചുകൊണ്ടിരിക്കുകയാണ്.. അമ്മയും ചിന്നും വരുന്നില്ലെന്ന് പറഞ്ഞു അവൾക്ക് നാളെ എക്സാം ആണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…