ഉച്ചഭക്ഷണം കഴിച്ച് വിശ്രമിക്കുന്ന സമയത്താണ് റാഹിയ ഫോൺ എടുത്ത് നെറ്റ് ഓൺ ചെയ്തത്.. നെറ്റ് ഓൺ ചെയ്തു കൂടി വാട്സാപ്പിൽ തുരുതുരെ മെസ്സേജുകൾ വന്നുകൊണ്ടിരുന്നു.. ഇതാരാണ് ഇത്ര അധികം മെസ്സേജ് അയക്കാൻ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് തുറന്നു നോക്കിയപ്പോൾ കണ്ടത് സ്വീറ്റ് മെമ്മറീസ് എന്ന പേരിൽ 10 ക്ലാസിലെ ഗ്രൂപ്പിൽ ഒരുപാട് മെസ്സേജുകൾ ആണ് വരുന്നത്.. എന്താണാവോ ഇന്നത്തെ ചർച്ച.. ആകാംക്ഷയോടുകൂടി തുറന്നു .
നോക്കിയപ്പോൾ കണ്ടത് എല്ലാവരും ഒരിക്കൽ കൂടി ഒത്തുകൂടിയാലോ എന്നുള്ള ആലോചനയിലാണ്.. ഏകദേശം 15 വർഷത്തിന് മേലെയായി പലരെയും കണ്ടിട്ട്.. അന്നത്തെ പാവാടകാരികളും മുറി ട്രൗസറും മീശ മുളക്കാത്ത ആൺകുട്ടികളും ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടാവും.. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ രണ്ടുമൂന്ന് .
ആളുകളെയൊക്കെ കാണുമെങ്കിലും എല്ലാവരെയും ഇതുവരെ കാണാൻ സാധിച്ചില്ല.. ഈ അടുത്തകാലത്താണ് ഗ്രൂപ്പ് ഉണ്ടാക്കിയത് പോലും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…