അന്ന് രാത്രി ഏറെ വൈകി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഓരോ തവണ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും പഴയ ഇരുമ്പു കട്ടിലിൽ നിന്നുള്ള ശബ്ദ അയാളെ അസ്വസ്ഥപ്പെടുത്തി കൊണ്ടിരുന്നു.. വാതിലില്ലാത്ത ജനലുകൾക്കിടയിൽ കൂടി ഇടയ്ക്കിടയ്ക്ക് മങ്ങിയ വെളിച്ചം കടന്നുവരുമ്പോൾ അയാൾ പതിയെ തലപൊക്കി ജനലിൽ കൂടി പുറത്തേക്ക് നോക്കും.. ഏറെനേരം തിരിഞ്ഞും മറിഞ്ഞും കിടന്ന ശേഷം അയാൾ പതിയെ അയാൾ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു..
. അങ്ങനെ തലയിണയുടെ അടുത്ത് വെച്ചിരുന്ന ഒരു ബീഡി പാക്കറ്റിൽ നിന്ന് ഒരു ബീഡി എടുത്ത് ചുണ്ടോട് വെച്ച് കത്തിച്ച് വലിക്കുമ്പോൾ ആ വയസ്സൻ ചുമച്ച് തുടങ്ങിയിരുന്നു.. അയാൾ പതിയെ എഴുന്നേറ്റ് തന്റെ നെഞ്ചിൽ തടവിൽ പുറത്തേക്ക് വാതിൽ തുറന്നു നടന്നു.. വീണ്ടും ബീഡി ഒന്നുകൂടി വലിച്ച് ആകാശത്തേക്ക് നോക്കി.. .
ആകാശത്തിൽ പല ഭാഗങ്ങളിലായി നക്ഷത്രങ്ങൾ തിളങ്ങിനിൽക്കുന്നത് കണ്ടപ്പോൾ ആ വൃദ്ധന്റെ മനസ്സിൽ ആശ്വാസമുണ്ടായി.. ഒന്ന് രണ്ട് തവണ കൂടി ബീഡി വലിച്ച് അത് താഴേക്ക് ഇടുമ്പോൾ അയാളുടെ കണ്ണുകൾ റെയിൽ പാലത്തിന് അപ്പുറത്തുള്ള വീട്ടിലേക്ക് ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….