വലതുകാൽ വെച്ച് ആ വീട്ടിലേക്ക് കയറുമ്പോൾ അവിടത്തെ സ്ഥിതിഗതികൾ ഒന്നും അവൾക്ക് അറിയില്ലായിരുന്നു മനസ്സിൽ എപ്പോഴും അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ ആയിരുന്നു നീ ചെന്ന് കയറുന്ന വീടാണ് ഇനി മുതൽ നിന്റെ സ്വന്തം വീട് അവിടെയുള്ളവരെ എല്ലാവരെയും നീ സ്നേഹിക്കണം ആരെക്കൊണ്ടും ചീത്ത എന്ന് പറയിപ്പിക്കരുത് സകല ദൈവങ്ങളോടും ഇവിടെ .
ഒരു കുഴപ്പവും ഉണ്ടാകരുത് എന്ന് അവൾ പ്രാർത്ഥിച്ചു കാരണം തനിക്ക് ഈ വീട്ടിലേക്ക് മരുമകളായി വന്നു കയറാനുള്ള യാതൊരു അർഹതയുമില്ല ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട തന്നെ നോക്കി വളർത്തിയത് അമ്മയാണ് അന്യന്റെ വീട്ടിൽ പാത്രം കഴുകിയും മുറ്റമടിച്ചു കൊടുത്തും കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ഞങ്ങൾക്ക് ആകെ ഉണ്ടായിരുന്നത്.