ആഞ്ജനേയ ഇത് എന്റെ നാല്പത്തിരണ്ടാമത്തെ പെണ്ണ് കാണാനാണ് 27 വയസ്സിൽ തുടങ്ങിയ ഈ പരിപാടി 34 വയസ്സിൽ എത്തിനിൽക്കുന്നു ആദ്യമൊക്കെ ചൊവ്വയും വ്യാഴവും ശനിയും ഞായറും ഒക്കെയായിരുന്നു പാരകൾ പിന്നീട് അത് കുടുംബവും ജാതിയും മതവും ഒക്കെയായി ഒടുക്കം പെണ്ണു കണ്ടു കണ്ടു എന്നെക്കാൾ നാണക്കേട് വീട്ടുകാർക്ക് തോന്നിയത് കൊണ്ടാവണം പെണ്ണ് രണ്ടാംഘട്ട ആയാലും സാരമില്ല ഏതെങ്കിലും ഒന്നിന് കിട്ടിയാൽ മതി എന്ന് പറഞ്ഞ് വീട്ടുകാർ കയ്യൊഴിഞ്ഞത് കൂടെ പഠിച്ചവന്മാർക്കൊക്കെ കുട്ടികൾ രണ്ടെണ്ണം ആയി ഞാൻ ഇപ്പോഴും പാടത്തെ പിള്ളേരുടെ കൂടെ ക്രിക്കറ്റും കളിച്ചു നടക്കുകയാണ് ഇപ്പോൾ ഏജ് ഓവറായി എന്ന് പറഞ്ഞു അവൻമാരും ടീമിൽ ചേർക്കുന്നില്ല.