അമ്മു വേഗം യൂണിഫോമൊക്കെ മാറിയിട്ട് ഡാ ഈ ഡ്രസ്സ് എടുത്ത് ഇട്.. സ്കൂളിൽ നിന്ന് എത്തിയതും അമ്മയുടെ വെപ്രാളം കണ്ട് എട്ടാം ക്ലാസ്കാരിയായ അമേയ മിഴിച്ചു നിന്നു.. എന്താ അമ്മ പറഞ്ഞത് കേട്ടില്ലേ.. വേഗം ആകട്ടെ രണ്ടുമണിക്കൂറിനുള്ളിൽ എയർപോർട്ടിൽ എത്തണം.. അച്ഛൻ ഇപ്പോൾ വരും.. അമ്മയുടെ ശബ്ദം കനത്തപ്പോൾ മറിച്ചൊന്നും ചോദിക്കാൻ നിൽക്കാതെ അവൾ വേഗം യൂണിഫോം അഴിച്ചുവെച്ച് റെഡിയായി.. .
അച്ഛാ നമ്മൾ എങ്ങോട്ടാണ് പോകുന്നത്.. എയർപോർട്ടിലേക്ക് പോകുന്ന വഴിയിൽ കാറിൽ നിന്നുകൊണ്ട് അച്ഛന് മാത്രം കേൾക്കാനുള്ള ശബ്ദത്തിലാണ് അവളത് ചോദിച്ചത്.. അപ്പോഴും അമ്മയുടെ മുഖം പ്രസന്നമായിരുന്നില്ല.. നമ്മൾ ആലുവയിലേക്ക് പോവുകയാണ്.. അപ്പൂപ്പനെയും അമ്മൂമ്മയെയും കാണാൻ.. അച്ഛനും ശബ്ദം താഴ്ത്തിയാണ് മറുപടി പറഞ്ഞത്.. ആ മറുപടി അവളിൽ സൃഷ്ടിച്ച സന്തോഷം ചെറുതൊന്നുമല്ല. കഴിഞ്ഞ വെക്കേഷനാണ് അവസാനമായി .
അപ്പൂപ്പനെയും അമ്മൂമ്മയെയും കണ്ടത്.. പക്ഷേ വെക്കേഷൻ ആകുന്നതിനു മുന്നേ ഇങ്ങനെയൊരു യാത്ര എന്തിനാണെന്ന് അവൾക്ക് മനസ്സിലായില്ല അതും ഫ്ലൈറ്റിൽ.. അച്ഛൻ നമ്മൾ എന്തിനാണ് ഇപ്പോൾ അങ്ങോട്ട് പോകുന്നത് വെക്കേഷൻ ആയില്ലല്ലോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…