ദർശനവും സ്പർശനവും നിഷിദ്ധമായ സ്ത്രീ പുരുഷന്മാർ വിവാഹമെന്ന പവിത്രമായ കരാറിൽ ഏർപ്പെടുന്നതിലൂടെ വിശുദ്ധി നിറഞ്ഞ കുടുംബ ജീവിതത്തിന് തുടക്കം കുറിക്കുകയാണ്.. അതുകൊണ്ട് തന്നെ ഇവർ അന്നുമുതൽ തുല്യ ഇണയും തുണയുമായി മാറുന്നു.. സന്താന പരമ്പര നിലനിർത്തുക ജീവിതശുദ്ധി ഉണ്ടാക്കുക എന്നിവയ്ക്ക് വിവാഹമാണ് എന്നുള്ളതാണ് ഇതിനുള്ള കാരണം.. ഒരു മഹാൻ പറഞ്ഞു ഒരാൾ ഒരു സ്ത്രീയെ വിവാഹം ചെയ്താൽ അവൻറെ .
പകുതി അവൻ പൂർത്തിയാക്കി.. ബാക്കിയുള്ള പകുതിയിൽ അവൻ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളട്ടെ.. മത ആചാരങ്ങളെ അനുസരിച്ച് ജീവിക്കാൻ വിവാഹം ഒരു കാരണമാകും എന്നുള്ളതാണ് ഇത് അർത്ഥമാക്കുന്നത്.. നിയമപരമായി വിവാഹിതരായ ഇണകൾക്ക് തങ്ങളുടെ ലൈംഗികപരമായ ആവശ്യങ്ങൾ പരസ്പരം പൂർത്തീകരിക്കാവുന്നതാണ്.
എന്ന് മാത്രമല്ല അപ്രകാരം ചെയ്യുന്നത് നല്ലതാണ്.. നിങ്ങളുടെ ഗുഹ്യ സ്ഥാനത്തും പ്രതിഫലമുണ്ട്.. തങ്ങൾ വികാര പൂർത്തീകരണം നടത്തുന്നതിന് പുണ്യം ലഭിക്കുമോ എന്ന് ചോദിച്ചപ്പോൾ പ്രവാചകർ തിരിച്ചു പറഞ്ഞു നല്ല നല്ല കാര്യങ്ങൾക്ക് ആകുമ്പോൾ അതിനെ തീർച്ചയായിട്ടും പ്രതിഫലമുണ്ട്.. എന്നാൽ മൃഗങ്ങളെ പോലെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ചെയ്യുവാൻ ഇസ്ലാം അനുവദിക്കുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…