ജനിക്കുന്നതിനു മുൻപ് തന്നെ തമ്മിൽ അടികൂടിയ രണ്ടുപേരെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്.. ചൈനയിലാണ് സംഭവം നടക്കുന്നത്.. അമ്മയുടെ ഗർഭപാത്രത്തിന് അകത്ത് കിടന്ന് അടികൂടുന്ന കുട്ടികളുടെ സ്കാനിങ് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത്.. അൾട്രാ സൗണ്ട് സ്കാനിംഗ് ഫോട്ടോകളിൽ മുഖാമുഖം നോക്കി നിൽക്കുന്ന ഇരട്ട കുട്ടികൾ പരസ്പരം അടി കൂടുന്നത് വളരെ വ്യക്തതയോടുകൂടി കാണാൻ സാധിക്കുന്നതാണ്.. .
എന്നാൽ നാലുമാസങ്ങൾക്ക് ശേഷം ഈ ഇരട്ട കുട്ടികൾ ആരോഗ്യത്തോടുകൂടി തന്നെ പുറത്തേക്ക് എത്തി.. ചൈനയിലെ ഹോസ്പിറ്റലിൽ ആയിരുന്നു ഇവരുടെ ജനനം.. കഴിഞ്ഞ സെപ്റ്റംബറിൽ എടുത്ത സ്കാനിങ്ങിൽ ആണ് കുട്ടികൾ തമ്മിൽ തല്ലു കൂടുന്ന ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.. ജെറി സ്ട്രോബറി എന്നാണ് കുട്ടികൾക്ക് പേര് നൽകിയിരിക്കുന്നത്.. .
സാധാരണ ഗർഭപാത്രത്തിൽ ഇരട്ട കുട്ടികൾ രണ്ട് അറകളിൽ ആയിട്ടാണ് വളരുന്നത്.. എന്നാൽ ഇവിടെ ഒരു അറയിൽ തന്നെയാണ് ഇവർ രണ്ടുപേരും വളർന്നത്.. ഇതുപോലെ ഒരേ അറയിൽ തന്നെ രണ്ടു കുട്ടികൾ വളരുന്നത് വളരെ അപകടകരമാണ് എന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.. ഒരുപാട് കേസുകളിൽ വളരെ അപൂർവമായിട്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…