എൻറെ ഉണ്ണിയേട്ടാ മടുത്തു ഈ അധ്യാപന ജോലി.. ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം.. ആരുടെയെങ്കിലും ബൈക്കിലൊക്കെ ചാടിക്കയറിയാണ് സ്കൂളിൽ വരുന്നത്.. ആണും പെണ്ണും കണക്കാണ്.. പിള്ളേർക്ക് ഒരു ബോധവുമില്ല.. പ്രേമിച്ചാൽ ഫ്രണ്ട് ആണ് ബെസ്റ്റ് ആണ് എന്നൊക്കെയുള്ള സ്ഥിരം പല്ലവി.. എല്ലാത്തിനും അവർ എളുപ്പമായി കണ്ടു പിടിച്ചിരിക്കും.. സാരി അയൺ ചെയ്തുകൊണ്ടിരുന്ന സുജ ടീച്ചർ ഭർത്താവ് ഉണ്ണിയോട് പരാതി പറഞ്ഞു…
സുജേ, നിനക്കറിയുമോ ഒരു കാര്യം.. നമ്മുടെ കഴിഞ്ഞ ആഴ്ച പരീക്ഷ കഴിഞ്ഞ് മടങ്ങി വന്നത് അവളുടെ കൂട്ടുകാരൻറെ ബൈക്കിന് പുറകിൽ ഇരുന്നിട്ടാണ്.. അയ്യോ ആരെ നമ്മുടെ പാർവതിയോ.. എന്താ നിങ്ങൾ എന്നോട് പറയാതിരുന്നത്.. നല്ല തല്ലു കൊടുക്കണം ആയിരുന്നു.. ആരെങ്കിലും കണ്ടിരുന്ന വല്ലതുമൊക്കെ പറഞ്ഞു ഉണ്ടാക്കില്ലേ.. നീ വെറുതെ ടെൻഷൻ അടിക്കാതെ.. ഇനി മേലാൽ ആവർത്തിക്കരുത് എന്ന് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്.. ഇപ്പോൾ ഇത് നിന്നോട് പറഞ്ഞത് .
എന്താണെന്ന് വെച്ചാൽ മറ്റുള്ള കുട്ടികളെക്കുറിച്ച് പറയുന്നതിനു മുൻപ് നമ്മുടെ വീട്ടിലെ കുട്ടികളും ഇതൊക്കെ ചെയ്യുന്നു എന്ന് പറയാൻ വേണ്ടിയാണ്.. തിരുത്തി കൊടുത്താൽ നമ്മൾ തന്ത വൈബ് തള്ള വൈബ് ഉള്ളവരാണ് എന്ന് പറയും.. പിന്നെ നമ്മുടെ തലമുറയ്ക്കും ചില കുഴപ്പങ്ങളുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….