അവൻ ഇന്നാണ് എന്നെ കാണാൻ വരുമെന്ന് പറഞ്ഞിരുന്നത് പക്ഷേ എന്തിനുവേണ്ടി ആ ചോദ്യത്തിനുള്ള ഉത്തരം എന്റെ കയ്യിൽ ഇല്ല ഉത്തരം ഇല്ലേ എന്ന് ചോദിച്ചാൽ ഉത്തരം ഉണ്ട് ഉത്തരം അല്ല വെറും ഊഹങ്ങൾ അവൻ എന്നോട് പറയാൻ ആയിട്ട് പോകുന്നത് ഞാൻ മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന കാര്യങ്ങൾ ആകണമെന്ന് അറിയാതെയെങ്കിലും ആഗ്രഹിച്ചുപോകുന്നു എങ്കിലും ഒരു വേളം മനസ്സ് അതിനെ തിരുത്തി കൊണ്ടിരിക്കുന്നു എന്തുകൊണ്ട് അവൻ തന്നെ അറിയില്ല അല്ലെങ്കിലും നമുക്ക് അറിയുന്നതിനേക്കാൾ കൂടുതൽ അറിയാത്ത കാര്യങ്ങളാണല്ലോ.