കാണാൻ ഇത്തിരി ആണെങ്കിലും ഉപദ്രവകാരികളായ ജീവികളെ കുറിച്ച് മനസ്സിലാക്കാം..

സിംഹവും കടുവയും പുലിയും എല്ലാം മത്സരിച്ച് ഭരിക്കുന്ന ഘോര വനം.. അതേ കാട്ടിൽ തന്നെ മരം കൊമ്പുകളിലും കുറ്റിച്ചെടികളിലും ഒളിച്ചിരിക്കുന്ന ഒരു കുഞ്ഞൻ ജീവി.. കാണാൻ ഇത്തിരി കുഞ്ഞൻ ആണെങ്കിലും കയ്യിലിരിപ്പ് വേട്ട മൃഗങ്ങളെക്കാൾ മാരകമാണ്.. തന്നെക്കാൾ പതിന്മടങ്ങ് വലിപ്പമുള്ള ജീവികളെ പോലും കൊന്ന് തിന്നുന്ന ഇത്തരത്തിലുള്ള മറ്റൊരു വേട്ടക്കാരൻ ജീവ ലോകത്തിൽ ഉണ്ടോ എന്നുള്ളത് തന്നെ സംശയമായ കാര്യമാണ്.. പറഞ്ഞുവരുന്നത് .

   

മറ്റാരെയും കുറിച്ച് അല്ല കൊച്ചു പ്രാണികൾ തുടങ്ങി സാമാന്യം വലിപ്പമുള്ള മൃഗങ്ങൾ പോലും ഭയക്കുന്ന മാൻഡിസ് എന്നുള്ള രക്തരക്ഷസിനെ കുറിച്ചാണ് പറയുന്നത്.. അധികം ആർക്കും അറിയാത്ത ഈ ജീവികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. മഴ കഴിഞ്ഞ ഉടനെയുള്ള മാസങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു തരം ജീവികളാണ് ഈ മാൻഡിസ് എന്ന് പറയുന്നത്.. മലയാളത്തിൽ ഇതിനെ തൊഴുകയ്യൻ പ്രാണികൾ എന്ന് പറയുന്നു.. .

മുൻകൈകൾ സദാസമയവും ഉയർത്തിപ്പിടിച്ച് തൊഴുക്കയ്യോടുകൂടി പ്രാർത്ഥിക്കുന്ന രീതിയിൽ ഇരിക്കുന്നത് കൊണ്ടാണ് ഈ പ്രാണികൾ ഈ പേരിൽ അറിയപ്പെടുന്നത്.. ഇരകൾ അടുത്ത് എത്തുമ്പോൾ പെട്ടെന്ന് കൈകൾ അടുത്തെത്തിക്കുകയും ചെയ്യാനുള്ള സൂത്രപ്പണിയാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക …

Leave a Reply

Your email address will not be published. Required fields are marked *