അമ്മയുടെ ചക്കരയല്ലേ.. ഈ കാണുന്ന പാപ്പം കഴിച്ചാൽ മാനത്ത് കാണുന്ന അമ്പിളിമാമനെ പിടിച്ചു തരാം.. പക്ഷേ ആ ഒരു പ്രലോഭനങ്ങളിൽ ഒന്നും തന്നെ മകൻ വഴങ്ങില്ല എന്ന് അവൾക്ക് മനസ്സിലായപ്പോൾ ആ അമ്മ അടവ് ഒന്നു മാറ്റി പിടിച്ചു.. ഇത് നീ കഴിച്ചില്ല എങ്കിൽ ഞാനിപ്പോൾ റപ്പായിയെ വിളിക്കും കേട്ടോ.. ആകെ എടുത്ത കുറച്ചു ചോറ് ഒന്നര വയസ്സുള്ള മകനെ കൊണ്ട് കഴിപ്പിക്കാൻ പാടുപെടുകയായിരുന്നു അമ്മ.. ഈശ്വരാ ഈ കൊച്ചിന് ഇനി ഞാൻ എന്താണ് കൊടുക്കുക.. .
മടിയിൽ കിടത്തി സെർലാക്ക് കൊടുത്താൽ അവൻ കഴിക്കും പക്ഷേ അത് തീർന്നിട്ട് ഒരാഴ്ചയായി.. അല്ലെങ്കിൽ റാഗിയോ അല്ലെങ്കിൽ റവയോ കാച്ചി കൊടുത്താൽ മതിയായിരുന്നു.. ഗിരിയേട്ടന്റെ കൂട്ടുകാരനും ഭാര്യയും മാമോദിസക്ക് ക്ഷണിക്കാൻ വന്നപ്പോൾ ആയിരുന്നു അവസാനമായിട്ട് ഈ വീട്ടിൽ സർലാക്ക് കൊണ്ടുവന്നത്..
കഴിഞ്ഞ ആഴ്ച വരെ അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു.. അതുകഴിഞ്ഞപ്പോൾ റാഗിയും റവയും ഉണ്ടായിരുന്നത് തീരുകയും ചെയ്തു.. ഇപ്പോൾ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ മുലപ്പാലും പിന്നെ ഞങ്ങൾ കഴിക്കുന്ന റേഷൻ അരിയുടെ ചോറും ആണ് ഇപ്പോൾ അവന് കൊടുക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..