2004 ഡിസംബർ 25 ലോകം മുഴുവനും ക്രിസ്തുമസ് ആഘോഷങ്ങളിലും മുഴുകിയപ്പോൾ അടുത്ത പകൽ അവർ സാക്ഷികളാക്കാൻ പോകുന്ന ലോകം കാണാൻ പോകുന്ന ഏറ്റവും വലിയ സുനാമി ദുരന്തത്തിൽ ആയിരിക്കുമെന്ന് അവരിൽ ആരും കരുതിയിട്ടുണ്ടാകില്ല കലിതുള്ളിയെത്തിയ കടൽ നിമിഷനേരം കൊണ്ടാണ് കണ്ണിൽ കണ്ട സർവ്വതിനെയും നശിപ്പിച്ചത് ഇന്ത്യ അടക്കം 14 രാജ്യങ്ങളിൽ ദുരന്തം വിതച്ച സുനാമി 2 1/4 ലക്ഷത്തിലധികം മനുഷ്യജീവനകളെ ആണ് കടലിലേക്ക് കൊണ്ടുപോയത് ഇന്നും ചരിത്രത്തിൽ ഒരു കറുത്ത അധ്യായമായി തുടരുന്ന 2004ലെ സുനാമിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര.