രണ്ടുവർഷം മുമ്പ് കാണാതായ കൊളംബിയൻ വനിതയെ കടലിൽ ജീവനോടെ കണ്ടെത്തി.. കൊളംബിയൻ തീരത്ത് ഒഴുകിനടന്ന 46 കാരിയെ മത്സ്യത്തൊഴിലാളികൾ കണ്ട് രക്ഷപ്പെടുത്തി എന്ന് ന്യൂസ് റിപ്പോർട്ടുകൾ പറയുന്നു.. ഈ യുവതിയെ രക്ഷിക്കുന്ന രക്ഷാപ്രവർത്തന ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.. ശനിയാഴ്ച രാവിലെ ആറുമണിയോടെ കൊളംബിയൻ തീരത്തു നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള മത്സ്യത്തൊഴിലാളി.
ആയ റൊണാൾഡോയും അവൻറെ സുഹൃത്തുമാണ് ഇത് കണ്ടത്.. കടലിൽ ഒഴുകി നടന്നിരുന്ന യുവതിയുടെ അടുത്തേക്ക് ബോട്ട് അടിപ്പിച്ചു.. ആദ്യം ഒരുപാട് തവണ വിളിച്ചു നോക്കിയെങ്കിലും ഒരു പ്രതികരണവും ഇല്ലായിരുന്നു.. അവർ പരിശോധിച്ചപ്പോൾ ജീവനുണ്ട് എന്ന് തോന്നിയതോടുകൂടി ബോട്ടിലേക്ക് കയറ്റുകയായിരുന്നു.. .
മണിക്കൂറുകൾ ഓളം കടലിൽ ഒഴുകി നടന്നതിന്റെ ക്ഷീണത്തിൽ അവർ വല്ലാതെ ക്ഷീണിച്ചിരുന്നു.. അവർ ആദ്യം ബോധം വീണ്ടെടുത്തപ്പോൾ പറഞ്ഞ വാക്കുകൾ ഞാൻ മരിക്കാൻ പോവുകയായിരുന്നു പക്ഷേ അതിന് ദൈവം അനുവദിച്ചില്ല എന്നുള്ളതായിരുന്നു.. രക്ഷാപ്രവർത്തകർ സോഷ്യൽ മീഡിയയിൽ ഇട്ട വീഡിയോകളിലൂടെയാണ് സംഭവം എന്തായാലും ലോകം അറിഞ്ഞത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….