എന്താ മോളെ നിന്റെ ഭാവി വരെ എന്നെക്കുറിച്ച് നിനക്ക് എന്തെങ്കിലും ഡിമാൻഡ് ഉണ്ടോ വിവാഹ ആലോചനകൾ തകൃതിയായി വന്നു തുടങ്ങി അമ്മയുടെ ആങ്ങള ഹരി മാമൻ ചന്ദനയോട് ചോദിച്ചു എനിക്ക് വേണ്ടി നിങ്ങൾ കണ്ടെത്തുന്ന ചെറുക്കൻ എല്ലാം കൊണ്ടും മികച്ചതായിരിക്കുമെന്ന് എനിക്കറിയാം എനിക്ക് ആകെപ്പാടെ ഒരു നിർബന്ധമേ ഉള്ളൂ എനിക്ക് സ്നേഹിക്കാൻ ഒരു അച്ഛനെ വേണം മൂന്നാം വയസ്സിൽ ആ സ്നേഹം നഷ്ടമായതാണ് വിവാഹ ശേഷവും എങ്കിലും അച്ഛാ എന്ന് വിളിക്കാനും എന്നെ സ്വന്തം മോളെ പോലെ ചേർത്തു പിടിക്കാനും ഒരാൾ വേണമെന്നുണ്ട് അതിനുള്ള മനസ്സുള്ള ഒരാൾ ആയിരിക്കണം ഭർത്താവിന്റെ അച്ഛൻ.