മാതാപിതാക്കളുടെ സ്നേഹം എന്ന് പറയുന്നത് അത്രയും വിലപ്പെട്ടത് തന്നെയാണ്.. അതിൽ അമ്മയുടെ സ്നേഹം എന്ന് പറയുന്നത് അനുഭവിച്ചറിയേണ്ട ഒരു കാര്യം തന്നെയാണ്.. തിരിച്ച് അതുപോലെ തന്നെ മാതാപിതാക്കളെ സ്നേഹിക്കുക എന്ന് പറയുന്നത് നമ്മൾ ഓരോരുത്തരുടെയും കടമ തന്നെയാണ്.. എന്നാൽ ഈ ഒരു തിരക്കേറിയ ജീവിതത്തിൽ ഇന്ന് അതിന് ആർക്കും സമയമില്ല.. എല്ലാവരും അവരവരുടെ ദയ തിരക്കുകളിൽ ആണ്.. .
മാതാപിതാക്കളെ സ്നേഹിക്കാനും പരിഗണിക്കാനും സംരക്ഷിക്കാനും ഒക്കെ മറന്നു പോകുന്ന ഈ തലമുറക്കാരിൽ വളരെ വ്യത്യസ്തമാവുകയാണ് ഈ ഒരു കൊച്ചു കുട്ടിയുടെ വീഡിയോ.. ചൈനയിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നത്.. വീഡിയോയിൽ കാണിക്കുന്ന കുഞ്ഞിന് വെറും ഒരു വയസ്സ് മാത്രമാണ് പ്രായമുള്ളത്.. കോവിഡ് ബാധിച്ച് വയ്യാതെ കിടക്കുന്ന തൻറെ അമ്മയെ നോക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.. .
തളർന്ന് ക്ഷീണിച്ചു കിടക്കുന്ന അമ്മയ്ക്ക് ബോട്ടിലിലുള്ള വെള്ളം നൽകുകയാണ് ഈ ഒരു വയസ്സ് പോലും ആവാത്ത കുഞ്ഞ്.. അതുമാത്രമല്ല ബ്ലാങ്കറ്റ് പുതച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്.. കോവിഡ് കാരണം 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു അമ്മയ്ക്ക് ഉണ്ടായിരുന്ന പനി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….