നാളെ ശരത്തേട്ടൻ ഗൾഫിൽ നിന്ന് വരുന്നുണ്ട്.. വീട് നിറയെ ആളുകളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.. ഏട്ടന്റെ രണ്ടു പെങ്ങമ്മാരും ഭർത്താവിനെയും മക്കളെയും കൂട്ടി വന്നിട്ടുണ്ട്.. എല്ലാവർക്കും ഓടി നടന്നു ഓരോന്ന് ഉണ്ടാക്കി കൊടുക്കാൻ ഞാൻ ഒരുത്തി മാത്രം ഉണ്ട്.. ഒരെണ്ണത്തിനും ഇങ്ങോട്ട് വന്ന സഹായിക്കാൻ വയ്യ.. അവിടെയിരുന്ന് ഓർഡർ ചെയ്താൽ മാത്രം മതിയല്ലോ.. താൻ വേലക്കാരിയെ പോലെ എല്ലാം ചെയ്തു കൊടുക്കണം.. ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ട്.
ഇവിടെയുള്ളവർ തന്നെ എന്തും ആവാം എന്നാണ് വിചാരം.. രണ്ടുവർഷം മുൻപാണ് അനാഥയായ എന്നെ ശരത്തേട്ടൻ വിവാഹം കഴിച്ച് കൊണ്ടുവന്നത്.. അച്ഛനും അമ്മയും ഒരു ആക്സിഡന്റിൽ മരിച്ച ശേഷം അമ്മായിയുടെ വീട്ടിൽ വേലക്കാരിയെ പോലെ കഴിഞ്ഞു വരികയായിരുന്നു.. ഒരു തുണിക്കടയിൽ ബില്ലിംഗ്.
ജോലിയും ഉണ്ടായിരുന്നു.. ഒരിക്കൽ കടയിൽ വന്ന ശരത്തേട്ടൻ എന്നെ കണ്ട് ഇഷ്ടപ്പെട്ടിട്ട് അമ്മായിയോട് വന്ന് പെണ്ണ് ചോദിച്ചു.. കല്യാണം നടത്തി തരാനുള്ള പൈസ ഒന്നും ഇല്ലെന്നു പറഞ്ഞ് അമ്മായി ഒഴിഞ്ഞു.. വേണെങ്കിൽ സ്വന്തം ചെലവിൽ കെട്ടിക്കൊണ്ടു പൊക്കോ എന്ന് പറഞ്ഞപ്പോൾ ശരത്തേട്ടൻ എന്നെ രജിസ്റ്റർ മാരേജ് ചെയ്തു.. അഷ്ടിക്ക് വിലയില്ലാത്ത എന്നെ കിട്ടിയത് ഏട്ടൻറെ അമ്മയ്ക്കും അനിയത്തിക്കും ഒന്നും ഇഷ്ടമായില്ല.. ഏട്ടനു ഗൾഫിൽ നല്ല ശമ്പളമുള്ള ജോലിയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…