നീയൊക്കെ ഇനിയെന്നാണ് കവിത വായിക്ക് രുചിയായിട്ട് മനുഷ്യന് ചോറും കറിയും വെക്കാൻ പഠിക്കുന്നത്.. ഒന്നിലും ഇല്ല ഉപ്പും പുളിയും മസാലയും.. നീ തന്നെ തിന്നോ എല്ലാം എനിക്ക് വേണ്ട.. ഡൈനിങ് ടേബിളിൽ നിന്ന് ഉയർന്ന മധുവിന്റെ ശബ്ദത്തിനൊപ്പം തന്നെ നിലത്ത് പ്ലേറ്റുകൾ വീണ് പൊട്ടുന്ന ശബ്ദവും കൂടി കേട്ടതോട് കൂടി സഹതാപത്തോടെ കവിതയെ ഒന്നു നോക്കി ലത.. ഈ ബഹളങ്ങൾ ഒന്നും തന്നെ ബാധിക്കുകയേ ഇല്ല എന്നുള്ള വിധം .
അടുക്കളയിലെ കുഞ്ഞ് ഡൈനിങ് ടേബിളിൽ ഇരുന്ന് ചപ്പാത്തി കഴിക്കുന്ന കവിതയെ അത്ഭുതം വിരിയുന്ന കണ്ണോടയാണ് ലത പിന്നെ നോക്കിയത്.. അമ്മ കഴിച്ചു കഴിഞ്ഞെങ്കിൽ മധുവേട്ടൻ കഴിച്ച പാത്രങ്ങളും മറ്റും ഒന്ന് എടുത്തു കൊണ്ടുവരാമോ.. കവിത ചോദിച്ചതും മറ്റൊന്നും പറയാതെ ലതാ വേഗം ഹാളിലെ ടേബിളിന്റെ
അരികിലേക്ക് ചെന്നതും അമ്പരന്നു പോയി.. കൊണ്ടുവെച്ച ആഹാരം എല്ലാം ഇത്തിരി പോലും മിച്ചം വയ്ക്കാതെ കഴിച്ച് തീർത്തിട്ടുണ്ട് മധു.. അതിനുശേഷം ആണ് അവൻ പാത്രം താഴെയിട്ട് കവിതയെ ചീത്ത പറഞ്ഞിരിക്കുന്നത്.. അതും ഭക്ഷണത്തിന് രുചിയില്ല എന്ന് പറഞ്ഞുകൊണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…