അന്ന് മൂന്നുദിവസം അടുപ്പിച്ച് എനിക്ക് അവധി കിട്ടിയിരുന്നു അതുകൊണ്ടുതന്നെയാണ് വീട്ടിൽ പോകാമെന്ന് കരുതിയത്.. രാത്രി പുറപ്പെട്ടതാണ് രാവിലെ 8 മണിയായി വീട് എത്തുമ്പോൾ.. വീടിൻറെ മുൻപിൽ വണ്ടി ഇറങ്ങി ഗേറ്റ് തുറക്കുമ്പോൾ തന്നെ കണ്ടു വീടിനുമുമ്പിൽ ഒരു വലിയ ആൾക്കൂട്ടം പോലെ.. ആൾക്കൂട്ടം ശ്രദ്ധിച്ചപ്പോൾ അവിടെ പുറത്തുനിന്ന് ഒരാൾ പോലുമില്ല എല്ലാം വീട്ടുകാരും കുടുംബക്കാരും തന്നെയാണ്.. ഞങ്ങളുടെ പഞ്ചായത്തിലെ തന്നെ.
ഏക കൂട്ടുകുടുംബം എന്നു പറയുന്നത് ഞങ്ങളുടെ തന്നെയാണ്.. എൻറെ അച്ഛൻറെ പേര് ഗോപാലകൃഷ്ണൻ എന്നാണ് അദ്ദേഹം മരിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു.. അമ്മയുണ്ട് അമ്മയുടെ പേര് സുശീല എന്നാണ്.. ഞാനാണ് ഏറ്റവും മൂത്തമകൻ എൻറെ പേര് മഹാദേവൻ എനിക്ക് ബാങ്കിലാണ് ജോലി.. എൻറെ കല്യാണം കഴിഞ്ഞിട്ടുണ്ട്.. ഭാര്യ നന്ദിനി.. എനിക്ക് രണ്ടു മക്കളാണ് ഉള്ളത് മകൻ പ്ലസ് ടുവിന് പഠിക്കുകയാണ് മകൾ പത്തിലും..
എനിക്ക് താഴെ ഉള്ളത് അനിയനാണ് അവന്റെ പേര് ജയദേവൻ എന്നാണ്.. അവൻ ഒരു കോളേജ് അധ്യാപകനാണ്.. അവനും കല്യാണം കഴിഞ്ഞിട്ടുണ്ട് ഭാര്യ വിജിത ഐടി കമ്പനിയിലാണ് അവൾ വർക്ക് ചെയ്യുന്നത്.. അവർക്ക് ഒരു മകൻ മാത്രമേയുള്ളൂ അവന് ആറു വയസ്സാണ്.. അടുത്തതായി മൂന്നാമതായിട്ട് അനിയനുണ്ട്.. അവന്റെ പേര് ആദ്യദേവ്.. അവന് ബിസിനസ് ആണ് ജോലി.. കല്യാണം കഴിഞ്ഞിട്ടുണ്ട്.. നേഴ്സ് ആണ് ജോലി.. ഇവരൊക്കെ ചേർന്നതാണ്.
എൻറെ കുടുംബം എന്ന് പറയുന്നത്.. ഇതിൽ ഇളയ അനിയൻറെ ഭാര്യ പ്രഗ്നൻറ് ആണ് ആറുമാസം ആയിരിക്കുന്നു.. രാവിലെ തന്നെ എല്ലാവരും കൂടി എന്തിനാണ് ഇങ്ങനെ കൂടെ നിൽക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു.. അമ്മ എന്തൊക്കെയോ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്.. നന്ദിനി അവിടെനിന്ന് ചെറുതായി കണ്ണുതുടയ്ക്കുന്നുണ്ട്.. അവളെ എല്ലാവരും കൂടി ചീത്ത പറയുമ്പോൾ ബാക്കി എല്ലാവരും നിശബ്ദരായി അത് കേട്ടുകൊണ്ട് നിൽക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…